യോജിപ്പില്ല എങ്കിലും... മദ്യനയത്തിലെ വിയോജിപ്പ് നിലനില്‍ക്കെ തന്നെ പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോവുമെന്ന് സുധീരന്‍
മദ്യനയത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും തമ്മിലുള്ള കലഹത്തിന് ഏകോപന സമിതിയില്‍ താത്കാലിക പരിഹാരം ഉണ്ടായെങ്കിലും തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകാന്‍ സുധീരന്‍ തയ്യാറായില്ല.
മദ്യനയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിലപാടില്‍ മാറ്റമില്ലെന്ന് പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. മദ്യനയത്തിലെ വിയോജിപ്പ് നിലനില്‍ക്കെ തന്നെ പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോവുമെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മദ്യനയത്തിലെ മുന്‍ നിലപാടുകളില്‍ നിന്ന് സര്‍ക്കാരും പാര്‍ട്ടിയും പിന്നോട്ട് പോയിട്ടില്ല. ജനപക്ഷ യാത്രയിലുടനീളം ലഭിച്ച നിര്‍ദ്ദേശങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോവും. അടച്ചുപൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ വൈന്‍ ലൈസന്‍സ് നല്‍കിയതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha