കേന്ദ്രഭരണത്തിന്റെ നക്കാപ്പിച്ചയില്‍ മനസുറപ്പിച്ച താരങ്ങളേ... മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും കളിയാക്കി പിണറായി
മോഹന്‍ലാലിനും സുരേഷ്‌ഗോപിക്കും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരിഹാസം. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിലാണ് ഇരു താരങ്ങളേയും പിണറായി കളിയാക്കിയത്.
സുരേഷ് ഗോപി ബിജെപി മന്ത്രി സഭയില്‍ മന്ത്രിയാകുമെന്നും മോഹന്‍ലാലിനെ പത്മഭൂഷണിന് ശുപാര്‍ശ ചെയ്‌തെന്നും ഉള്ള റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് പിണറായിയുടെ വിമര്‍ശനം.
കേന്ദ്രഭരണത്തിന്റെ നക്കാപ്പിച്ചയില്‍ മനസുറപ്പിച്ച് ചിലര്‍ അവസരവാദ നിലപാട് സ്വീകരിക്കുന്നു.കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍.എസ്.എസ് ബിജെപി നേതൃത്വം ശ്രമിക്കുകയാണ്. അതിനായി അവര്‍ ജാതി സംഘടനകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ജാതി സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് സ്വാഭാവികമായും പലവിധ താല്‍പര്യങ്ങളുണ്ട്. അതിന്റെ ഭാഗമായി അവര്‍ അവസരവാദ നിലപാട് സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.
കേന്ദ്ര ഭരണത്തിന്റെ നക്കാപ്പിച്ചയിലാണ് ചിലര്‍ മനസുറപ്പിച്ചിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ ഇല്ലാത്തയാള്‍ക്ക് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്‌തെന്ന് വരെ വാര്‍ത്ത വന്നല്ലോ. ആരെങ്കിലും പറഞ്ഞതായിട്ടല്ലല്ലോ വന്നത്. ബന്ധപ്പെട്ടയാള്‍ പറഞ്ഞുവെന്നല്ലേ.
മന്ത്രി സ്ഥാനം വേണ്ടവര്‍ക്ക് മന്ത്രിസ്ഥാനം, പാര്‍ലമെന്റ്‌നിയമസഭാംഗത്വം വേണ്ടവര്‍ക്ക് അത്. പത്മഭൂഷണോ മറ്റു പത്മ പുരസ്‌കാരങ്ങളോ ആര്‍ക്കെങ്കിലും വേണമെങ്കില്‍ അത് ഇന്നാ പിടിച്ചോ. ഇങ്ങനെയൊക്കെയാണ് ബിജെപി വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്.
സ്വാഭാവികമായും ചിലരുടെ അവസരവാദം മുതലാക്കാന്‍ പറ്റുമോ എന്നാണ് ആര്‍.എസ്.എസ്, ബിജെപിയെ മുന്‍നിര്‍ത്തിക്കൊണ്ടു നോക്കുന്നത് എന്നും പിണറായി പറഞ്ഞു. ചങ്ങനാശേരിയില്‍ നടന്ന എന്‍.എസ്.എസ് ശതാബ്ദി സംഗമത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തതിനെ പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ പരോക്ഷ വിമര്‍ശനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha