എവിടെ പോയാലും തരൂരിനെ കാത്തിരിക്കുന്നത് മാധ്യമപ്രവര്‍ത്തകരും ക്യാമറയും, തൃശൂരില്‍ തരൂര്‍ സുഖ ചികിത്സയില്‍
മാധ്യമങ്ങള്‍ തരൂരിനെ ഒരുകാലത്തും വെറുതെ വിടുമെന്ന് തോന്നുന്നില്ല. എവിടെ പോയാലും മൈക്കും ക്യാമറയും പത്രക്കാരും. ദേശീയ തലത്തിലെ മാധ്യമങ്ങള്‍ പോലും തരൂരിന്റെ ഒരു ബൈറ്റ് കിട്ടാനുള്ള നെട്ടോട്ടത്തിലാണ്. എക്‌സ്‌ക്ലൂസീവ് എന്തെങ്കിലും ഉണ്ടോന്നാണ് മാധ്യമങ്ങള്‍ ഉറ്റുനോക്കുന്നതും. അപ്രതീക്ഷിതമായാണ് ചാവക്കാട് മാമ ബസാര്‍ പെരുമ്പായില്‍ ദേശീയ മാധ്യമങ്ങളുടെ \'ഹോട്ട്\' സ്‌പോട്ടായി മാറിയതും.
സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ച നിമിഷം മുതല്‍ ദേശീയതലത്തിലെ മാധ്യമങ്ങള്‍ പോലും തരൂരിനെ വെറുതെ വിടില്ലെന്ന് ഉറപ്പായി. തരൂരിനെ അന്വേഷിച്ചിട്ടുള്ള യാത്രകളായിരുന്നു പിന്നീട് എല്ലാ മാധ്യമങ്ങള്‍ക്കും. പെരുമ്പായില്‍ മനയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു തരൂര്‍ അപ്പോള്‍.
ചൊവ്വാഴ്ച വൈകീട്ടോടെ മാധ്യമപ്രവര്‍ത്തകര്‍ പെരുമ്പായില്‍ മനയിലെത്തുകയും ചെയ്തു. ആജ് തക്, എന്‍ഡിടിവി പോലുള്ള ദേശീയ ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ കൊണ്ട് പെരുമ്പായിലെ മന തിരക്കിലായി. ഇംഗ്ലീഷ്-ഹിന്ദി പത്രമാധ്യമങ്ങളിലെ റിപ്പോര്‍ട്ടമാര്‍ കിട്ടിയ ഫ്‌ളൈറ്റിന് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പറന്നെത്തുകയും ചെയ്തു.
എന്നാല്‍ വന്ന മാധ്യമ പ്രവര്‍ത്തകര്‍ നിരാശരായി എന്ന് വേണം പറയാന്‍. തരൂരുമില്ല എക്‌സ്‌ക്ലൂസിവുമില്ല . വന്നവര്‍ക്കാര്‍ക്കും തരൂരിനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. തരൂരിനെ കണ്ടിട്ടേ മടങ്ങൂ എന്ന നിലപാടിലാണ് ഇപ്പോള്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍. എല്ലാ ദേശീയ തലത്തിലെ മാധ്യമപ്രവര്‍ത്തകരും ഇന്നു രാവിലെ മുതല്‍ മനയ്ക്കു മുന്നില്‍ തമ്പടിച്ചിട്ടുണ്ട്. ശക്തമായ പോലീസ് കാവലാണ് മനയ്ക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എംപിയുടെ പ്രസ്താവന തിരുവനന്തപുരം ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയെങ്കിലും തരൂരിന്റെ ലൈവായിട്ടുള്ള ബൈറ്റ് കിട്ടാനാണ് ദൃശ്യമാധ്യമങ്ങള്‍ മനയ്ക്കു മുന്നില്‍ കാത്തിരിക്കുന്നത്. ഈ മാസം ഒമ്പതിനാണ് തരൂരിന്റെ ചികിത്സ കഴിയുക. ഏതായാലും മാധ്യമ പ്രവര്‍ത്തകരുടെ പെരുമ്പായിലെ മനയ്ക്ക് മുന്നിലെ കാത്തിരിപ്പ് വെറുതെയാകുമോന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha