ബി.ജെ.പി. ഒന്നടങ്കം തിരുവനന്തപുരത്തേക്ക്; രാജഗോപാല്‍ ജൂബ്ബ തുന്നി... പേയ്‌മെന്റ് സീറ്റില്‍ കുടുങ്ങി എല്‍ഡിഎഫ്, അങ്കലാപ്പില്‍ യുഡിഎഫ്
തിരുവനന്തപുരം എം.പി. ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകത്തിന് പ്രത്യക്ഷമായും പരോക്ഷമായും ശശിതരൂര്‍ കാരണക്കാരനാവുമെന്നിരിക്കെ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി. ബി.ജെ.പി.യ്ക്ക് മേല്‍ക്കോയ്മയുള്ള മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ തന്നെ വീണ്ടും മത്സരിക്കും. രാജഗോപാലിനെ ഗവര്‍ണറാക്കാതിരുന്നത് തിരുവനന്തപുരത്ത് മത്സരിക്കാന്‍ വേണ്ടിയാണെന്ന സൂചനയുണ്ട്. രാജഗോപാല്‍ ജയിച്ചാല്‍ പ്രതേ്യക പരിഗണനയില്‍ അദ്ദേഹം കേന്ദ്രമന്ത്രിയാക്കിയേക്കും. അതോടെ തിരുവനന്തപുരത്തിന്റെ കഷ്ടകാലവും അവസാനിക്കും.
ബി.ജെ.പി. കേന്ദ്രങ്ങള്‍ ശശിതരൂര്‍ രാജിവയ്ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണുള്ളത്. ചെറിയ മാര്‍ജിനില്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ട രാജഗോപാലിനെ കേരളത്തിലെ ആദ്യ ബി.ജെ.പി എം.പി. യാക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. രാജഗോപാലിന് ഗവര്‍ണര്‍ പദവി നല്‍കാതിരുന്നത് സംബന്ധിച്ച് ധാരാളം വിമര്‍ശനങ്ങള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്നു. രാജഗോപാല്‍ അദ്വാനി ഗ്രൂപ്പുകാരനാണെന്നും പ്രചരണമുണ്ടായി. എന്നാല്‍ അതൊന്നുമല്ല സത്യമെന്ന് ഇപ്പോള്‍ മനസ്സിലായി. നരേന്ദ്രമോഡിയുടെ മനസ്സില്‍ രാജഗോപാല്‍ തിരുവനന്തപുരത്തെ ലോകസഭയില്‍ പ്രതിനിധീകരിക്കണം എന്ന് തന്നെയായിരുന്നു.
മെഹര്‍ തരാറുമായുള്ള ബന്ധമാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്നു തന്നെയാണ് ഡല്‍ഹി പോലീസിന്റെ വിശ്വാസം. മെഹര്‍ തരാര്‍ ആരായിരുന്നു എന്നാണ് പോലീസ് അനേ്വഷിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടില്‍ ലീലാ ഹോട്ടലില്‍ താമസിച്ചിരുന്നവരാകാം കൊലപാതകികളെന്നും പോലീസ് സംശയിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അവര്‍ ഐ.എസ്.ഐ. ചാരന്‍മാരായിരിക്കും. എങ്കില്‍ അവര്‍ക്ക് മെഹര്‍ തരാറുമായുള്ള ബന്ധം എന്തായിരിക്കുമെന്നും പോലീസ് അനേ്വഷിക്കുന്നുണ്ട്.
മെഹര്‍ തരാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അതേസമയം അത് അത്ര എളുപ്പവുമല്ല. പാകിസ്ഥാനില്‍ ആഴത്തില്‍ വേരുകളുള്ള കുടുംബത്തിലെ അംഗമാണ് മെഹര്‍ തരാര്‍. അവര്‍ക്ക് ആരൊക്കെയായി ബന്ധമുണ്ടെന്നുപോലും ഒരുപക്ഷേ കേന്ദ്ര ഇന്റലിജന്‍സിന് അറിയാന്‍ കഴിയണമെന്നില്ല. തലസ്ഥാനത്തെ സുപ്രധാനമായ ലീലാ പാലസില്‍ മൂന്നുപേര്‍ വ്യാജപാസ്‌പോര്‍ട്ടില്‍ കഴിഞ്ഞത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ലീലാ പാലസില്‍ സുനന്ദ താമസിച്ചിരുന്ന സ്യൂട്ടിന്റെ വരാന്തയിലുള്ള സി.സി.റ്റി.വി. ദൃശ്യങ്ങള്‍ എവിടെ പോയെന്ന ചോദ്യവും പോലീസിനെ കുഴയ്ക്കുന്നുണ്ട്. സുനന്ദയുടെ മുറിയില്‍ എങ്ങനെ കൊലപാതകികള്‍ എത്തിയെന്ന ചോദ്യവും പോലീസ് ഉന്നയിക്കുന്നു. അതായത് മറ്റാരുടെയോ പിന്തുണ കൊലപാതകികള്‍ക്ക് ഉണ്ടായിരുന്നിരിക്കണം.
സുനന്ദയുടെ മരണത്തിന്റെ പേരില്‍ തരൂര്‍ രാജിവയ്ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് അത് കനത്ത പ്രഹരമാകും. സി.പി.ഐ.ക്ക് തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ നല്ല സ്ഥാനാര്‍ത്ഥിയുമില്ല. മാത്രമല്ല പേയ്‌മെന്റ് സീറ്റ് വിവാദവും സിപിഐയെ കുഴയ്ക്കും. ഇതു രണ്ടും ചേരുമ്പോള്‍ രാജഗോപാല്‍ ജയിക്കാന്‍ സാധ്യതയുണ്ട്. മോഡി ഇഫക്ടും രാജഗോപാലിനെ സഹായിക്കും. ഏതായാലും ബി.ജെ.പി.യുടെ തലസ്ഥാനം തിരുവനന്തപുരമാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha