ശശിതരൂര്‍ രാജ്യത്തിന് നല്‍കുന്ന ഗുണപാഠം എന്താണ്?
ശശിതരൂര്‍ കേസില്‍ കുരുങ്ങാന്‍ സാഹചര്യമൊരുങ്ങിയതോടെ പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട സാമൂഹ്യമര്യാദ ഒരിക്കല്‍കൂടി ചര്‍ച്ചയ്ക്ക് വിഷയമാകുന്നു. പൊതുപ്രവര്‍ത്തകര്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും സജീവമാകുമ്പോഴും അവര്‍ മര്യാദയും മാന്യതയും കാത്തുസൂക്ഷിക്കണമെന്ന ഗുണപാഠമാണ് തരൂര്‍ സംഭവം ഭാരതത്തിനു നല്‍കുന്നത്.
ആധുനിക വാര്‍ത്താമാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് ഒന്നും ആരില്‍നിന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല. പണ്ട് ദിനപത്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ മുക്കാമായിരുന്നു. ഇന്ന് അങ്ങനെയല്ല. ചാനലുകള്‍ വാര്‍ത്ത മുക്കിയാലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ അത് ഏറ്റെടുക്കും. അതായത് ഒന്നും രഹസ്യമല്ല എന്നര്‍ത്ഥം. എന്തും ഏതുവഴിയും ചോരാം. മാര്‍ഗം ഒന്നേയുള്ളു. വിവാദങ്ങളില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കുക.
അതേ സമയം ശശിതരൂര്‍ നേരത്തെ മുതല്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചശേഷം അദ്ദേഹം പ്രണയിച്ച് വിവാഹം കഴിച്ചു. അതും പ്രായമായ ശേഷം. നേരത്തെയും അദ്ദേഹം വിവാഹിതനായിരുന്നു എന്നും ഓര്‍ക്കണം. പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായെന്നു സുനന്ദ തന്നെ ആരോപിച്ചു. ഇതിനിടയില്‍ മന്ത്രിസ്ഥാനത്തുനിന്നും രാജി. എന്നിട്ടും തരൂര്‍ എങ്ങനെ തിരുവനന്തപുരത്ത് നിന്നും ജയിച്ചു എന്ന ചോദ്യത്തിന് ഭാഗ്യം എന്നാണ് മറുപടി.
തരൂരിന്റെ സാമര്‍ത്ഥ്യവും പാണ്ഡിത്യവും ചോദ്യം ചെയ്യാനാവില്ല. അതേസമയം പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദയുടെ അഭാവത്താല്‍ അദ്ദേഹത്തിന് മണ്ഡലത്തിന്റേയും രാജ്യത്തിന്റെയും ശ്രേയസ്സില്‍ ശ്രദ്ധയൂന്നാന്‍ കഴിഞ്ഞില്ല. ഇനി അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ കുറ്റവാളിയായി അദ്ദേഹത്തിന് ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കേണ്ടിയും വരും. അതോടെ തരൂരിന്റെ രാഷ്ട്രീയഭാവി അവസാനിക്കും.
നേരത്തെ കെ.ബി. ഗണേഷ്‌കുമാറും സമാനമായ വിവാദത്തില്‍പെട്ടു. ഇന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കേണ്ട ഗതികേടിലായിരിക്കുന്നു അദ്ദേഹം. ആര്‍. ബാലകൃഷ്ണപിള്ളയുടെ അവസ്ഥയും വിഭിന്നമല്ല. പെരുമാറ്റത്തിലെ വൈകല്യമാണ് ഗണേഷിനും തരൂരിനും വിനയായത്.
ജനങ്ങളെ പ്രതിനിധീകരിക്കാന്‍ തീരുമാനിച്ചാല്‍ പൊതുപ്രവര്‍ത്തകര്‍ മര്യാദരാമന്‍മാര്‍ ആകണം എന്നര്‍ത്ഥം. പെണ്ണുകേസും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന പുകിലുകളും നല്ല നേതാക്കള്‍ക്ക് ഭൂഷണമല്ല.
നേരത്തെ പി.ടി. ചാക്കോ രാജിവച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ചോരപ്പാടായി നിലനില്‍ക്കുന്നുണ്ട്. ഒരു സ്ത്രീയായിരുന്നു അന്ന് രാജിക്ക് കാരണമായത്.
സരിതാ മോഡല്‍ ഐറ്റങ്ങള്‍ ഇനിയും വരും. പൊതുപ്രവര്‍ത്തകര്‍ അതിലൊന്നും വീഴാതെ നോക്കിയില്ലെങ്കില്‍ ശിഷ്ടജീവിതം പരിഹാസകഥാപാത്രമായി ജീവിക്കാന്‍ വിധിക്കപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha