ആംബുലന്‍സുകളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചാല്‍ 2000 രൂപ പിഴ
ആംബുലന്‍സുകള്‍ക്ക് സൈഡ് കൊടുക്കാതിരുന്നാല്‍ പണികിട്ടും. റോഡുകളില്‍ ആംബുലന്‍സുകളുടെ സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് 2000 രൂപയില്‍ കുറയാതെ പിഴ ഈടാക്കാന്‍ വിധിച്ചുകൊണ്ടുള്ള ഉത്തരവ്. നിലവിളി ശബ്ദവുമായി വരുന്ന ആംബുലന്‍സുകളുടെ യാത്രയ്ക്ക് തടസ്സം നില്‍ക്കുന്ന വാഹനങ്ങളുടെ നമ്പറും നിയമലംഘനം നടന്ന തീയതിയും സമയവും സ്ഥലവുമാണ് നടപടിയെടുക്കാന്‍ തെളിവായി നല്‍കേണ്ടതെന്ന് സ്‌പെഷ്യല്‍ ട്രാഫിക് പോലീസ് കമ്മിഷണര്‍ മുക്‌തേഷ് ഛന്ദര്‍ പറഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആശുപത്രിയിലേയ്ക്ക് പോകുമ്പോഴും അപകട സ്ഥലത്തു നിന്നും രോഗികളെ കയറ്റാനായി പോകുമ്പോഴും മറ്റ് പല വാഹനങ്ങളും തടസ്സം സൃഷ്ടിക്കാറുണ്ടെന്നും ഇത് രോഗികളുടെ ജീവന്‍ നഷ്ടമാക്കിയ സാഹചര്യത്തില്‍ വരെ കൊണ്ടെത്തിച്ചിട്ടുണ്ടെന്നും കാണിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ വെളിപ്പെടുത്തല്‍ കൂടി കണക്കിലെടുത്താണ് വിധി.
നിലവിളി ശബ്ദവുമായി ചീറിപ്പാഞ്ഞ് വരുമ്പോഴും യാതൊരു കൂസലുമില്ലാതെയുള്ള മറ്റ് ഡ്രൈവര്‍മാരുടെ പെരുമാറ്റത്തെ തുടര്‍ന്ന് ധാരാളം സമയം റോഡില്‍ പാഴാകുന്നുണ്ടെന്നും മിനിട്ടുകളുടെ താമസം കൊണ്ട് ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു.
അത്യാഹിത വാഹനങ്ങളായ ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍, പോലീസ് പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് വഴിയൊരുക്കി നല്‍കണമെന്ന് പറയുമ്പോഴും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ലെന്നും ഇവയുടെ ഡ്രൈവര്‍മാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha