സി.ബി.എസ്.സി സ്കൂള്‍ പരീക്ഷ പാസായവര്‍ക്കും കേരള പ്ലസ് വണ്ണിന് അപേക്ഷിക്കാം
സി.ബി.എസ്.സി സ്കൂള്‍ പരീക്ഷ പാസായവര്‍ക്കും സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ കോഴ്സിന് അപേക്ഷിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. പ്രവേശനത്തിനു വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്ലസ് വണ്‍ പ്രവേശനം സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസം നേടുന്ന കാര്യത്തില്‍ കുട്ടികളോടു വിവേചനം പാടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം മാത്രമേ സി.ബി.എസ്.ഇ സിലബസുകാരെ പരിഗണിക്കുകയുള്ളു എന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.
സ്കൂള്‍ തലത്തിലും ബോര്‍ഡ് തലത്തിലും രണ്ട് പരീക്ഷകളാണ് സി.ബി.എസ്.സിനടത്തുന്നത്. ഇതില്‍ സ്കൂള്‍ തലത്തിലുള്ള പരീക്ഷ നടത്തുന്നതും, മൂല്ല്യനിര്‍ണ്ണയം നടത്തുന്നതും അതത് സ്കൂള്‍ തന്നെയാണ്. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നു.
സി.ബി.എസ്.സി പരീക്ഷ പാസായവര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷ പാസാകുന്നവര്ക്കൊപ്പം പ്ലസ് വണ്ണിന് പ്രവേശനം നേടുന്നതിനെതിരെ ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം വിലക്കി ഉത്തരവിറക്കിയത്. ഇതിനെതിരെ ഏതാനും വിദ്യാര്‍ത്ഥികളും, മാനേജ്മെന്റുകളും കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha