കൊച്ചി മെട്രോ : വീണ്ടും തമ്മിലടി വിവാദം: നഗരത്തില്‍ കരാറുകാരുടെ തോന്ന്യാസമാണ് നടക്കുന്നതെന്ന് ജിസിഡിഎ ചെയര്‍മാന്‍
മെട്രോ നിര്‍മ്മാണത്തില്‍ സജീവമായി പുരോഗമിക്കുന്നതിനിടെ വീണ്ടും തമ്മിലടി വിവാദം. കൊച്ചിമെട്രോ റെയില്‍ ലിമിറ്റേഡും ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷനും തമ്മിലടിച്ചു നില്‍ക്കുന്നതിനാല്‍ നഗരത്തില്‍ കരാറുകാരുടെ തോന്ന്യാസമാണ് അരങ്ങേറുന്നതെന്ന രൂക്ഷവിമര്‍ശനവുമായി ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുന്നു.
മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ റോഡു വികസനത്തില്‍ കെ.എം.ആര്‍.എല്ലും ഡിഎം.ആര്‍.സിയും പൂര്‍ണ പരാജയമാണ്. ഏത് റോഡ് തുറക്കണം, അടയ്ക്കണമെന്ന് തീരുമാനിക്കുന്നത് കരാര്‍ കമ്പനികളാണ്. മെട്രോയ്ക്കായി ജനങ്ങളുടെ സൗകര്യം മുഴുവന്‍കവര്‍ന്നെടുത്ത ഏജന്‍സികള്‍ ജനങ്ങളെ ബോധപൂര്‍വം മറന്നു. നഗരത്തിലെ ഇപ്പോഴത്തെഗതാഗതക്കുരുക്കിന് കാരണംഏജന്‍സികളുടെ അലംഭാവം മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
മെട്രോനിര്‍മാണം പുരോഗമിക്കുമ്പോള്‍ സുഗമമായ ഗതാഗതത്തിനായി വികസിപ്പിക്കേണ്ട സമാന്തര റോഡ് ഏതാണെന്നു പോലും രണ്ട് ഏജന്‍സികള്‍ക്കും അറിയില്ല. സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമാന്തരമായബണ്ടു റോഡിലെ ഒരുകല്ലുമാറ്റിവയ്ക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ജി.സി.ഡി.എ ഓഫീസിനുമുന്നിലെ സ്ഥലം വിട്ടു നല്‍കിയിട്ടും ഒരു നിര്‍മ്മാണവും നടത്താതെ കഴിഞ്ഞഏഴു മാസമായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെഅഞ്ചുകണ്ടെയ്‌നര്‍ഇറക്കി വച്ച് തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കി.
ആറായിരത്തിലധികം തൊഴിലാളികള്‍ക്ക് മതിയായ സൗകര്യമില്ലാതെ താമസം ഒരുക്കിയിതിനാല്‍ കനാലുകള്‍ പോലും വൃത്തികേടായി തിരക്കേറിയ കലൂര്‍കടവന്ത്ര റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ആരുംതിരിഞ്ഞു നോക്കിയില്ല. തങ്ങളുടെകാര്യങ്ങള്‍ നടക്കണമെന്ന സങ്കുചിത മനോഭാവമാണ് ഏജന്‍സികള്‍ പുലര്‍ത്തുന്നത്.
യോഗങ്ങളില്‍ മുഖ്യമന്ത്രിനിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍പോലുംഅട്ടിമറിക്കുകയാണ്. ട്രാഫിക് പൊലീസുമായി ബന്ധപ്പെടാതെയാണ് കരാര്‍ കമ്പനികള്‍ റോഡുകള്‍ അടയ്ക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍ വേണുഗോപാലുമായി നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ്എം.ഡി.ഏലിയാസ് ജോര്‍ജ് പറഞ്ഞു. മെട്രോ നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ജി.സി.ഡി.എയാണ്.
ചോദിച്ച സമയത്തു തന്നെ സ്ഥലങ്ങള്‍ വിട്ടുനല്‍കി. സമാന്തരറോഡുകളുടെ വികസനത്തിനായി ടെന്‍ഡറുകള്‍ നല്‍കി. ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha