സുനന്ദയുടെ മരണത്തില്‍ റോബര്‍ട്ട് വധേരയ്ക്ക് പങ്കുണ്ടെന്ന് സുബ്രഹ്മണ്യസ്വാമി, സുനന്ദയെ കൊന്നത് എന്തിനെന്ന് തരൂരിന് അറിയാം
സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശി തരൂരിനെ പങ്ക് പുറത്തുവിട്ട് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സുനന്ദയെ കൊന്നത് എന്തിനാണെന്ന് തരൂരിന് അറിയാം. കൊല നടത്തിയത് പാക്കിസ്ഥാനില്‍ നിന്നും ദുബായില്‍ നിന്നും വന്നവരാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. മരണത്തില്‍ റോബര്‍ട്ട് വധേരയുടെ പേരും പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ഇടപാടില്‍ വധേരയ്ക്കും പങ്കുണ്ട്. സുനന്ദ ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനിരിക്കയായിരുന്നു മരണം സംഭവിച്ചത്. തരൂരിന്റെ വീട്ടുവേലക്കാരന്‍ നാരായണനെ വിശദമായി ചോദ്യം ചെയ്താല്‍ മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
സുനന്ദ മരണപ്പെട്ടുവെന്ന് വൈകുന്നേരം 4.30തോടെ ശശി തരൂരിന് അറിയാമായിരുന്നു. മരണപ്പെട്ട ദിവസം ഹോട്ടല്‍ ലീല പാലസില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ചിലര്‍ താമസിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ ദുബായില്‍ നിന്നും എത്തിയവരും രണ്ട് പേര്‍ പാക്കിസ്ഥാനില്‍ നിന്നും എത്തിയവരുമായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. തരൂരിന്റെ സെക്രട്ടറി വീട്ടുവേലക്കാരന്‍ നാരായണന്റെ ഫോണില്‍ നിന്നും സുനന്ദ മരണപ്പെട്ട വിവരം ഉന്നത കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. നാരായണനെ വിശദമായി ചോദ്യം ചെയ്താല്‍ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha