ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി.എസ്
പാമോലിന്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതിയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിനു പോലും പരിഗണിക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കുമെന്ന് കരുതുന്ന ജിജി തോംസണെ പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി കേരളാ സര്‍ക്കാര്‍ ബുധനാഴ്ച നിയമിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ മതിയാക്കി അദ്ദേഹം മടങ്ങിയെ ത്തിയത്. നിലവിലെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ ജനുവരി 31ന് വിരമിക്കും. നേരത്തെ കേന്ദ്ര സെക്രട്ടറിമാരായി നിയമിക്കാനുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്ന് ജിജി തോംസനെ ഒഴിവാക്കിയിരുന്നു. പാമോലിന്‍ കേസ് കോടതിയുടെ പരിഗണനയിലായ സാഹചര്യത്തിലായിരുന്നു നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha