ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ കുഞ്ഞാങ്ങളയെ കാമുകനാക്കി; രണ്ടുമക്കളുടെ അമ്മയെ മടുത്തതോടെ മറ്റൊരു വിവാഹത്തിന് കാമുകന്‍ സമ്മതം മൂളിയതോടെ അടിപിടിയും തര്‍ക്കവും; കലഹത്തിനൊടുവില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കാമുകിയെ ഷാള്‍ അറുത്ത് നിലത്ത് കിടത്തുന്നതിനിടെ സനീഷിന്റെ ഏലസും ചരടും സ്മിതയുടെ പാദസരത്തില്‍ കുരുങ്ങി...
കോട്ടാത്തല ഏറത്തുമുക്ക് ഓരനല്ലൂര്‍ വീട്ടില്‍ സ്മിത (34) വെണ്ടാറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹത്തിലെ പാദസരത്തില്‍ നിന്ന് ഏലസും ചരടും അന്വേഷണസംഘം കണ്ടെത്തി. സ്മിത മരിച്ചുകിടന്ന മുറിയില്‍ കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ച ഷാളിന്റെ മുറിച്ച ഭാഗവും ഉണ്ടായിരുന്നു. ഇത് ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കും. ഇവയെല്ലാം മരണം ആത്മഹത്യയാണെന്നതിലേക്കാണ് പൊലീസിനെ എത്തിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും ഇതിനുള്ള സാദ്ധ്യതകള്‍ക്കാണ് മുന്‍തൂക്കം. സ്വയം കെട്ടിത്തൂങ്ങി മരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്ഥിരീകരണത്തിനായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തും.
വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് സ്മിതയെ വീട്ടിലെ സ്വീകരണ മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടാത്തല സ്വദേശിനിയായ കൂട്ടുകാരിയും ഭര്‍ത്താവുമാണ് മൃതദേഹം കണ്ടത്. കേസില്‍ പ്രതിയെന്ന് സംശയിച്ച കിളികൊല്ലൂര്‍ കാഞ്ഞിരക്കാട്ട് മേലതില്‍ സനീഷ് (32) വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുകാരിയും ഭര്‍ത്താവും ഈ വീട്ടിലെത്തിയത്. സ്മിതയ്ക്ക് സുഖമില്ലെന്നും അടിയന്തരമായി ആശുപത്രിയില്‍ കൊണ്ടുപോകണമെന്നുമാണ് ഫോണില്‍ സനീഷ് അറിയിച്ചത്. സംഭവശേഷം സനീഷ് കൊല്ലം ഫാത്തിമമാത കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ട്രെയിന് മുന്നില്‍ ജീവനൊടുക്കുകയായിരുന്നു.
തലേ ദിവസം രാത്രി സ്മിതയുടെ വീട്ടില്‍ സനീഷ് ഉണ്ടായിരുന്നു. സന്ധ്യ മുതല്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നു. സ്മിതയുടെ മക്കള്‍ ഇതിന് സാക്ഷിയാണ്. കുട്ടികള്‍ പിന്നീട് ഉറങ്ങാന്‍ കിടപ്പ് മുറിയിലേക്ക് പോയി. സ്മിത തൂങ്ങി നില്‍ക്കുന്നത് കണ്ട സനീഷ് ഷാള്‍ അറുത്ത് മൃതദേഹം കട്ടിലില്‍ കിടത്തിയ ശേഷം ഷാള്‍ മറ്റൊരു മുറിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തൂങ്ങി നിന്ന സ്മിതയെ താഴെയിറക്കുന്നതിനിടയില്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്മിത മരിച്ചു എന്നു സംശയിച്ച സനീഷ്, സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചറിയിച്ചിട്ടു സ്ഥലം വിടുകയായിരുന്നു.
പിന്നീട് സനീഷ് ട്രെയിനിനു മുന്നില്‍ച്ചാടി ജീവന്‍ ഒടുക്കിയതാകാം എന്നും സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാഫലവും വരുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണമാകും എന്നു റൂറല്‍ എസ്പി: എസ്.ഹരിശങ്കര്‍ പറഞ്ഞു. അന്വേഷണ സംഘം ഇന്നലെയും സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. നിരവധിപ്പേരുടെ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറിനാണു സ്മിതയെ വെണ്ടാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സനീഷിനെ പിന്നീട് കൊല്ലം റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha