'കഞ്ചാവ് അച്ചാര്‍' ഗള്‍ഫിലേക്ക് കടത്തല്‍; പോലീസിന് ഒട്ടും സംശയം തോന്നാത്ത വിധം കടത്തിയ കഞ്ചാവച്ചാര്‍ പിടികൂടിയതിങ്ങനെ; വാളയാറില്‍ കാര്‍ സ്റ്റണ്ടിങ്ങും ചേസിങ്ങും വേറെ;
കഞ്ചാവൊക്കെ കടത്തുന്നതിന് ഇപ്പോള്‍ വേറെ ലെവല്‍ രീതികളൊക്കെയാണ് കള്ളക്കടത്തു സംഘങ്ങള്‍ സ്വീകരിച്ചുവരുന്നത്. ഈ കടത്തല്‍ ടെക്‌നിക്കുകളുടെ കാര്യം അങ്ങനെയാണ് ഒരുതവണ പിടിപെട്ടാല്‍ പിന്നെ ആരീതി ഉപയോഗിക്കാന്‍ പറ്റില്ലല്ലോ. പോലീസ് അടപടലം പൂട്ടില്ലേ. അതുകൊണ്ടുതന്നെയാണ് ഇത്തരക്കാര്‍ ആരും കണ്ടുപിടിക്കാത്ത പുതിയ പുതിയ തരത്തിലുള്ള കടത്തല്‍ രീതികള്‍ പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വാളയാറില്‍ പിടികൂടിയ കഞ്ചാവ് കടത്തല്‍ രീതിയില്‍ ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. ഒറ്റ നോട്ടത്തില്‍ അച്ചാറു പൊതിയാണന്നേ പറയൂ. അച്ചാറ് കൊണ്ടുപോകുന്നതോ ഗള്‍ഫിലേക്കും. ആരു സംശയിക്കാന്‍. രഹസ്യ വിവരമിലായിരുന്നു എങ്കില്‍ ഈ കടത്തല്‍ ടെക്‌നിക്ക് വീണ്ടും തുടര്‍ന്നു പോയേനെ. നിറവും രൂപവും മാറ്റി അച്ചാര്‍ പാക്കറ്റുകളുടെ രൂപത്തിലാക്കിയാണ് കടത്ത്. ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ഇത് കടത്താനിരുന്നതെന്നതും ശ്രദേയം. കടത്താന്‍ എത്തിച്ച 8 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെയാണ് വാളയാറില്‍വച്ച് എക്‌സൈസ് പിടികൂടിയത്. തൃശൂര്‍ കുന്നംകുളം പന്നിത്തടം സ്വദേശികളായ അന്‍ഷാസ് (37), മുഹമ്മദ് ഷെറീഫ് (31) എന്നിവരെയാണു കാറില്‍ രഹസ്യ അറയ്ക്കുള്ളില്‍ സൂക്ഷിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്യുന്നത്.
പാലക്കാട് അസി.എക്‌സൈസ് കമ്മിഷണര്‍ വേണുഗോപാലക്കുറുപ്പിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ സംഘം ബൈക്കില്‍ കിലോമീറ്ററുകളോളം പിന്തുടര്‍ന്നാണു കാര്‍ പിടികൂടിയത്. വിവരമറിഞ്ഞു കഞ്ചാവ് കടത്തു സംഘം വഴിമാറി സഞ്ചരിച്ചെങ്കിലും വാളയാര്‍ ടോള്‍ പ്ലാസയില്‍ വച്ചു സാഹസികമായി പിടികൂടി. അച്ചാര്‍ രൂപത്തിലാക്കി സാധാരണ പരിശോധനകള്‍ മറി കടക്കുന്ന തരത്തിലാണു പാക്കിങ്. പ്രതികളുടെ ഉടമസ്ഥയിലുള്ള ഗള്‍ഫിലെ ബേക്കറിയിലേക്കാണ് ഇവ എത്തിക്കുന്നത്. ഇവിടെ നിന്നാണ് ആവശ്യക്കാര്‍ക്കു കൈമാറുന്നത്. ഇടനിലക്കാരെക്കുറിച്ചും എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. വാളയാര്‍ ചുരം വഴിയുള്ള കഞ്ചാവ് കടത്തു തടയാന്‍ പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.പി. സുലേഷ് കുമാര്‍ ആരംഭിച്ച ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ജില്ലയില്‍ ഒരു മാസത്തിനിടെ പിടികൂടിയതു 110 കിലോ കഞ്ചാവും കോടികളുടെ പുകയില ഉല്‍പന്നങ്ങളും. 43 കിലോ ഹഷീഷും ലഹരി ഗുളികകളും പിടിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 29പേര്‍ ഒരു മാസത്തിനിടെ അറസ്റ്റിലായി. 3 കാറുകളും 9 ബൈക്കുകളും പിടികൂടി.
അതേസമയം കഞ്ചാവ് വില്‍പ്പന കേരളത്തില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട് സ്‌കൂള്‍ കുട്ടികളില്‍ നിന്നടക്കം കഴിഞ്ഞ ദിവസം വില്‍പ്പനയ്ക്കായി കൊണ്ടുപോയിരുന്ന വന്‍ തോതിലുള്ള കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു. രകണ്ടു യുവാക്കളാണ് പൊലീസ് പിടിയിലായത്. കൊല്ലം നീണ്ടകരയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ നീണ്ടകര സ്വദേശിക്ക് കഞ്ചാവുമായി എത്തിയപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാന്‍ഡ് ചെയ്തു. അതുപോലെതന്നെ കഴിഞ്ഞ ദിവസം ട്രെയിനില്‍ കടത്തുകയായിരുന്ന നാല്‍പ്പത്തി അഞ്ച് കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി കോഴിക്കോട് അറസ്റ്റിലായിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പതിവായി കഞ്ചാവെത്തിച്ചിരുന്ന ആന്ധ്ര സ്വദേശി ഗുണ സുബ്ബറാവുവിനെയായിരുന്നു റയില്‍വേ പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് മേഖലയിലെ വിവിധ ചെറുകിട കച്ചവടക്കാര്‍ക്കായുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha