ശ്രീശാന്തിനെ കുടുക്കിയതിനു പിന്നില്‍ ധോണിയും,ഹര്ഭജനുമാണെന്ന് മധു ബാലകൃഷ്ണന്
ശ്രീശാന്തിനെ കുടുക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണിയും, ഹര്ഭജന് സിംഗുമാണെന്ന് ശ്രാശാന്തിന്റെ സഹോദരി ഭര്‍ത്താവും, ഗായകനുമായ മധു ബാലകൃഷ്ണന്. ശ്രിശാന്ത് വാതുവെപ്പില്‍ പങ്കാളിയല്ലെന്നും മധു ബാലകൃഷ്ണന് പറഞ്ഞു. ഹര്ഭജന് സിംഗുമായി ബന്ധപ്പെട്ട് വിവാദമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളി താരമെന്ന നിലയില്‍ ശ്രീശാന്തിനെ ഒറ്റപ്പെടുത്തുകയായിരുന്നു. രാജസ്ഥാന് ടീമില്‍ അന്തിമ ഇലവനില്‍നിന്ന് പലപ്പോഴും ശ്രീശാന്തിനെ ഒഴിവാക്കിയിരുന്നതില് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും മധു ബാലകൃഷ്ണന് വെളിപ്പെടുത്തി.
മലയാളിയായി പിറന്നതാണ് ശ്രീശാന്തിനുള്ള ഏറ്റവും വലിയ ശാപം. ഇതുകൊണ്ടുതന്നെ ശ്രീശാന്തിനെ പിന്തുണയ്ക്കാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha