ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി അഞ്ച് മരണം
ലക്ഷദ്വീപില്‍ യാത്രാബോട്ടു മുങ്ങി അഞ്ച് മരണം. ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 27 പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. മൂസ(45),മുഹമ്മദ് കോയ(50) സൈനബി(52), റൗസിയ, അലീസിയ എന്നിവരാണ് മരിച്ചത്.
രാവിലെ പത്തോടെയായിരുന്നു അപകടം. കടമത്ത് ദ്വീപിനു സമീപമാണ് അപകടം. അമീനില്‍ നിന്ന് കടമത്തേക്കു വന്ന അല്‍ അമീന് എന്ന സ്വകാര്യ യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. കടമത്ത് ദ്വീപുകാരാണ് അപകടത്തില്‍ പെട്ടെതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും ഹെലികോപ്റ്ററുകള്‍ എത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍, എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്ത് എത്തി. ലക്ഷദ്വീപിലെ കൂടുതല്‍ ബോട്ടുകളോട് സംഭവ സ്ഥലത്തേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
https://www.facebook.com/Malayalivartha