ഉപമുഖ്യമന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് മന്ത്രി കെ.എം. മാണി
ഉപമുഖ്യമന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണി പറഞ്ഞു. എന്നാല്‍ ആ ആവശ്യം ഇപ്പോള്‍ ഉന്നയിക്കില്ല. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാകാനുള്ള യോഗ്യത രമേശ് ചെന്നിത്തലയ്ക്കുണ്ട്. രമേഷ് മന്ത്രിയാകുന്നതില്‍ എതിര്‍പ്പുണ്ടെന്ന വാര്‍ത്ത തെറ്റാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ചെന്നിത്തലയും കോണ്‍ഗ്രസുമാണ്. ഉപമുഖ്യമന്ത്രിസ്ഥാനം ഉള്‍പ്പെടുത്തിയുള്ള പുനസംഘടന ആലോചിച്ചിട്ടില്ല. യുഡിഎഫും മന്ത്രിസഭയും ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കുമെന്നും മാണി പറഞ്ഞു.
കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവായ കെ.എം. മാണിയുടെ ഈ പ്രതികരണം രാഷ്ട്രീയ ലോകം വളരെ ശ്രദ്ധയോടെയാണ് കാണുന്നത്.
https://www.facebook.com/Malayalivartha