വി.എം രാധാകൃഷ്ണന് എറണാകുളം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു.
വിവാദ വ്യവസായി വി.എം രാധാകൃഷ്ണന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മലബാന് സിമന്റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച കേസിലാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഹൈക്കോടതി രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടെയും മരണം കൊലപാതകമാണോ എന്നതിനെക്കുറിച്ച് സെഷന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ആത്മഹത്യാപ്രേരണക്കേസില്‍ നിരുപാധിക ജാമ്യം നേടാന്‍ കീഴ്ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് രാധാകൃഷ്ണന് എറണാകുളം സിജെഎം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha