സ്ഥാനം മോഹിച്ച് ചെന്നിത്തല തെക്കുവടക്ക് നടക്കുകയാണെന്ന് വെള്ളാപ്പള്ളി, കളിച്ചത് മുഖ്യമന്ത്രിയെന്ന് സുകുമാരന്‍ നായര്‍
രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം മോഹിച്ച് തെക്കുവടക്ക് നടക്കുകകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പെരുന്നയെ കൈവിട്ട ഡെഡ്ബോഡിയെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും യുഡിഎഫ് പ്രാകൃതാവസ്ഥയിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടി ബുദ്ധിമാനായതുകൊണ്ടാണ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അതേസമയം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന കാര്യത്തില്‍ കളിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രതികരിച്ചു. രമേശ് ചെന്നിത്തലയെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുകയാണ്. രമേശിനെ മന്ത്രിയാക്കാത്തത് ഉമ്മന്‍ചാണ്ടിയുടെ വിജയമാണ്. ഗണേഷ് മന്ത്രിയാകുന്നതിന് കുഴപ്പമില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha