പാര്‍ട്ടിയിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം പഴയപോലെ ആകില്ല: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല
ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്സിനു നല്കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചത്. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം പഴയതു പോലെ ആകില്ലെന്നും, മുഖ്യമന്ത്രിക്ക് സ്വന്തം വഴി തെരെഞ്ഞെടുക്കാമെന്നും, താനിനി തന്റെ വഴി നോക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നടിച്ചു. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് ഉമ്മന്‍ ചാണ്ടി ചെയ്യട്ടെയെന്നും അദ്ദേഹം അഭിമുഖത്തില്‍ വെല്ലുവിളിച്ചു.
താനായിട്ട് സര്‍ക്കാരിന് എന്തെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അഭിമുഖത്തില്‍ രമേശ് ചോദിച്ചു. മന്ത്രിയാകാന്‍ തനിക്ക് താല്പര്യമില്ലെന്ന കാര്യം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും കേരളയാത്രയുടെ അവസാനം തന്നെ വീണ്ടും വീണ്ടും മന്ത്രിയാകാന്‍ നിര്‍ബന്ധിച്ചു. ഇതില്‍ നിന്നെല്ലാം തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിരുന്ന ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കേരളാ യാത്രയുടെ സമാപനത്തിനു പിന്നാലെ രമേശ് മന്ത്രിസഭയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രമേശ് ആവശ്യപ്പെട്ട ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തര മന്ത്രിസ്ഥാനമോ നല്കാന് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് മന്ത്രിസഭാ പുനഃസംഘടന ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha