ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം സി.ബി.ഐയക്ക് കൈമാറണമെന്ന് ക്രൈം ബ്രാഞ്ച്
കെ.ടി.ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തില്‍ നിന്ന് നിന്ന് ക്രൈംബ്രാഞ്ച് ഒഴിവായി. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കാനാവില്ലെന്ന് എഡിജിപിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. സുപ്രീം കോടതി തീര്‍പ്പാക്കിയ കേസാണിതെന്നും, നേരത്തെ അന്വേഷിച്ചത് സംസ്ഥാന പോലീസിലെ ഉന്നതരാണെന്നും ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റായിരുന്ന ജയകൃഷ്‌ണന്‍ മാസ്‌റ്ററെ 1999 ഡിസംബറിലാണ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മൊകേരി സ്‌കൂളിലെ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ടായിരുന്നു കൊലപാതകം.
https://www.facebook.com/Malayalivartha