വിവാദവിഷയങ്ങളില്‍ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് തങ്കച്ചന്: യു.ഡി.എഫിലെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം
യു.ഡി.എഫിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് വ്യക്തമാക്കി. രാവിലെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് ആവശ്യപ്പെട്ട തങ്കച്ചന് പ്രശ്നങ്ങളില്‍ പകുതിയും മാധ്യമങ്ങളാണ് ഉണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി.
മന്ത്രി സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ അയവു വരുത്തണമെന്ന് ചെന്നിത്തലയോട് പി.പി തങ്കച്ചന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെ അത് പരിഹരിക്കട്ടെയെന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. 30 ന് ചേരുന്ന യുഡിഎഫ് യോഗത്തിന്റെ അജന്‍ഡയിലെ ചില കാര്യങ്ങളും കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് തങ്കച്ചന് ചര്‍ച്ച നടത്തിയത്.
https://www.facebook.com/Malayalivartha