ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും: നേതൃനിരയില്‍ വലിയ മാറ്റമില്ല
ഡിവൈഎഫ്ഐ നേതൃസ്ഥാനത്ത് മാറ്റമില്ല. നിലവിലെ പ്രസിഡന്റായ എം. സ്വരാജ് സെക്രട്ടറിയായും നിലവിലെ സെക്രട്ടറിയായ ടി.വി രാജേഷ് പ്രസിഡന്റായും സ്ഥാനമേല്‍ക്കും. കെ.എസ് സുനില്‍ കുമാര്‍ ട്രഷററായി തുടരും.
ഔദ്യോഗിക പക്ഷത്തിലെ ചേരിതിരിവ് മൂലം നേതൃസ്ഥാനത്തെ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ആലപ്പുഴയിലെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനവേദിയില്‍ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചത്. ഷംസീര്‍, കെ.എസ് സുനില്‍കുമാര്‍, റിയാസ് എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഔദ്യോഗിക പക്ഷത്തെ അംഗങ്ങള്‍ ഇതിനോട് യോജിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വെച്ചുമാറി തര്‍ക്കം ഒഴിവാക്കാന്‍ തീരുമാനിച്ചത്. വനിതകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും തീരുമാനിച്ചിട്ടുണ്ട്.
ഒദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. മൂന്നു ദിവസത്തെ സംസ്ഥാന സമ്മേളനം വൈകീട്ട് അവസാനിക്കും. ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha