കേരള എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഗോകുല്‍ ജി നായര്‍ക്ക് മെഡിക്കലില്‍ ഒന്നാം റാങ്ക്
കേരള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. കാസര്‍കോട് നിന്നുള്ള ഗോകുല്‍ ജി നായര്‍ മെഡിക്കലില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. അമര്‍ബാബു(കോഴിക്കോട്) രണ്ടാം റാങ്കും, ആതില എ(മലപ്പുറം) മൂന്നാം റാങ്കും നേടി. എന്‍ജിനീയറിംഗിന് 74,226 പേരും മെഡിക്കല്‍ കോഴ്സുകളില്‍ 51,559 പേരും യോഗ്യത നേടി. എന്‍ജിനീയറിംഗ് പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ സ്കോര്‍ മാത്രമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്ലസ്ടുവിന്റെ മാര്‍ക്ക് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം ജൂണ്‍ ആദ്യവാരമാകും റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. എം.ബി.ബി.എസ്, ബി.ഡി.എസ് എന്നിവ ഒഴികേയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha