വിടില്ല ഞാന്‍..., ആഭ്യന്തരമന്ത്രിയുടെ ഉദ്യോഗസ്ഥര്‍ സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയെന്ന്, വാര്‍ത്തകേട്ട് ആഭ്യന്തരമന്ത്രിയും ദുഖിച്ചു, പക്ഷേ...
സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് എന്‍ .എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവോടെയാണ് ഫോണ്‍ ചോര്‍ത്തിയതെന്ന് എന്‍.എസ്.എസ്. ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ ആരോപിച്ചു. വാര്‍ത്തകെട്ട് കേരളക്കരയാകെ ഞെട്ടി. എന്എസിഎസിനെക്കൂടി വിശ്വാസത്തിലെടുക്കാനായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്എസിനുകൂടി വേണ്ടപ്പെട്ട തിരുവഞ്ചൂരിന് ആഭ്യന്തരം കൊടുത്തത്. പക്ഷെ ആ മന്ത്രി തന്നെ തങ്ങളുടെ സെക്രട്ടറിക്കെതിരായി പ്രവര്‍ത്തിക്കാന്‍ കൂട്ടു നില്‍ക്കുമോ.
വാര്‍ത്തകെട്ട് കേരളക്കരയാകെ ഞെട്ടി. എന്എസിഎസിനെക്കൂടി വിശ്വാസത്തിലെടുക്കാനായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്എസിനുകൂടി വേണ്ടപ്പെട്ട തിരുവഞ്ചൂരിന് ആഭ്യന്തരം കൊടുത്തത്.
പോലീസിലെ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് ഫോണ്‍ചോര്‍ത്തലിന്റെ വിവരം മനസ്സിലായത്. എന്നാല്‍ ,
ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഉഴപ്പുകയാണ് ചെയ്തത്. സമുദായ നേതാക്കളെ ക്രിമിനലുകളെപ്പോലെയാണ് കണക്കാക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്-സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്നാല്‍, സുകുമാരന്‍ നായരുടെ ഫോണ്‍ പോലീസ് ചോര്‍ത്തിയെന്ന ആരോപണം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിഷേധിച്ചു. മുമ്പ് സുകുമാരന്‍ നായര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. പക്ഷെ അക്കാര്യം അന്വേഷിച്ചപ്പോള്‍ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ താന്‍ ദുഖിതനാണന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha