ചെന്നിത്തലക്ക് ആഭ്യന്തരം കിട്ടിയേ പറ്റൂ: സാധ്യമല്ലെന്ന് മുഖ്യമന്ത്രി: കോണ്‍ഗ്രസ്സില്‍ പ്രശ്‌നം രൂക്ഷം: ആന്റണി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ചെന്നിത്തല വിട്ടു നില്‍ക്കും
ആഭ്യന്തര വകുപ്പൊഴികെ മറ്റ് ഏത് വകുപ്പും ഉപമുഖ്യ മന്ത്രി സ്ഥാനവും രമേശിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടു വീഴ്‌ച വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആഭ്യന്തര വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ഘട്ടത്തില്‍ ആ വകുപ്പ് എങ്ങനെ അദ്ദേഹത്തില്‍ നിന്ന് തിരിച്ചെടുക്കും എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. താന്റെ പക്കല്‍ ആയിരുന്നെങ്കില്‍ നല്‍കാമായിരുന്നു എന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് രമേശ് ചെന്നിത്തല കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്ന് നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും. പ്രതിരോധ മന്ത്രി എ.കെ ആന്റണി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നാണ് രമേശ് വിട്ടുനില്‍ക്കുന്നത്. രമേശ് ചെന്നിത്തലയാണ് പരിപാടിയില്‍ അധ്യക്ഷത വഹിക്കേണിയിരുന്നത്. പരിപാടിക്കിടെ ആന്റണിയുമായി ചര്‍ച്ച നടത്തി നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചെന്നിത്തല പരിപാടിയില്‍ പങ്കെടുക്കാത്ത സ്ഥിതിക്ക് ആന്റണിയുമായുള്ള ചര്‍ച്ചക്ക് സാധ്യതയില്ല.
https://www.facebook.com/Malayalivartha