സര്‍ക്കാര്‍ മാനദണ്ഡത്തിന് അംഗീകാരം: സി.ബി.എസ്.സി സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യതയില്ല
സംസ്ഥാനത്തെ പ്ലസ് വണ്‍ ആദ്യഘട്ട പ്രവേശനത്തിന് സി.ബി.എസ്.സി സ്‌കൂള്‍ തല പരീക്ഷ വിജയിച്ചവരെ പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ മാനദണ്ഡത്തിന് സുപ്രീം കോടതി അനുമതി നല്‍കി. നേരത്തെ ഇത്തരമൊരു മാനദണ്ഡം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഒരു കൂട്ടം പൊതു താല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു സ്റ്റേ. എന്നാല്‍ പുതിയ വിധിപ്രകാരം പ്ലസ് വണ്‍ പ്രവേശനത്തിനുളള നടപടികള്‍ സര്‍ക്കാരിന് തുടരാമെന്നും കോടതി വ്യക്തമാക്കി.
സി.ബി.എസ്.സി സ്‌കൂള്‍ നടത്തുന്ന പരീക്ഷ ജയിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നല്‍കുന്നത് വിവാദമായതോടെയാണ് സര്‍ക്കാര്‍ മാനദണ്ഡം വെച്ചത്. സി.ബി.എസ്.ഇ സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയത് നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് വിലക്കില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്‌ഡപാണി കോടതിയെ അറിയിച്ചു.
നിലവില്‍ പ്ലസ് വണ്ണിന് 3,35,000 ത്തോളം സീറ്റുകളാണ് ഉള്ളത്. എന്നാല്‍ നാലര ലക്ഷത്തിലധികം പേര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിബിഎസ്‌ഇ സ്‌കൂള്‍തല പരീക്ഷയെഴുതിയവര്‍ക്ക് കൂടി പ്രവേശനത്തിന് അവസരം നല്‍കുന്നത് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
https://www.facebook.com/Malayalivartha