നിര്‍മ്മാണമേഖല പ്രതിസന്ധിയിലേക്ക്
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റിന്റെ വരവ് നിലച്ചതോടെ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. കരിഞ്ചന്തയില്‍ സിമന്റിന് പാക്കറ്റൊന്നിന് എണ്ണൂറോളം രൂപ വിലവരും. സര്‍ക്കാറിന്റെ ഇരട്ടനികുതി സമ്പ്രദായത്തെത്തുടര്‍ന്ന് കേരളത്തിലേക്ക് സിമന്റ് ഇറക്കുമതി ചെയ്യേണ്ടതില്ലന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനം എടുത്തിരുന്നു. അങ്ങനെയാണ് കഴിഞ്ഞമാസം ഒന്നുമുതല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റ് വരവ് നിലച്ചത്.
https://www.facebook.com/Malayalivartha