ഭരിക്കുന്നതും നീയേ... ചോര്‍ത്തുന്നതും നീയേ... ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയതായി സംശയം, സുരക്ഷാ പോലീസുകാര്‍ ചാരപ്പണിയും ചെയ്തു
ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെത്തന്നെ ഇന്റലിജന്‍സ് നോട്ടമിട്ടിരിക്കുകയാണ്. ആരു പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചാല്‍ സര്‍ക്കാരും പോലീസും ഒന്നു പതറും. കേരളം ഭീകര പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി മാറുന്നതു കണ്ട് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ് പോലീസിന് അത്യാധുനികമായ ഫോണ്‍ ചോര്‍ത്തല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള സമ്മതം നല്‍കിയത്. തുടര്‍ന്നു വന്ന ഐക്യജനാതിപത്യ മുന്നണി സര്‍ക്കാരും ഈ പാത പിന്തുടരുകയായിരുന്നു. ഏകദേശം നാലു കോടിയില്‍പ്പരം രൂപ ചെലവഴിച്ചാണ് ഒരേസമയം 1000 പേരുടെ ഫോണ്‍ ചോര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ വാങ്ങിച്ചത്. പുതിയ ഉപകരണം കിട്ടിയതോടെ പോലീസിനും ഉത്സാഹമായിരുന്നു. പരിക്ഷണത്തിനായി പല ഉന്നതരുടേയും ഫോണുകള്‍ ചോര്‍ത്തിനോക്കി.
ഇതിനിടയ്‌ക്ക് തീവ്രവാദ ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാവണം ഫോണ്‍ ചോര്‍ത്തലെന്ന ഉപദേശം ആഭ്യന്തര വകുപ്പ് നല്‍കിയിരുന്നു. ഉന്നതന്മാരുടെ ഫോണുകള്‍ ചോര്‍ത്തുന്നതിന് മുമ്പ് ആഭ്യന്തര സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ചട്ടവും വന്നു. മാത്രമല്ല രാഷ്‌ട്രീയക്കാരുടെ ഫോണ്‍ ചോര്‍ത്തുന്നത് ആഭ്യന്തരമന്ത്രിയും അറിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ.
ഇതെല്ലാം കാറ്റില്‍ പറത്തുകയാണോ എന്നറിയില്ല. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് തൊട്ടു പിന്നാലെ കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയെന്നാണ് പുതിയ ആരോപണം. ചെന്നിത്തലയെ കൂടാതെ കോണ്‍ഗ്രസിലെ മുതിര്‍ന്ന ചില നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തിയെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ഒരു എംപിയും നാല് എംഎല്‍എ മാരും ഉള്‍പ്പെടുന്നതായണ് സംശയം.
മംഗലാപുരത്തു നിന്നും അടുത്തിടെ ചെന്നിത്തലയ്‌ക്ക് വധഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്കായി പോലീസുകാരെ സര്‍ക്കാര്‍ നിയമിച്ചത്. ഭരണത്തിലിരിക്കുന്ന തങ്ങളുടെ പ്രിയ നേതാവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതില്‍ ചെന്നിത്തല പക്ഷക്കാര്‍ അഭിമാനം കൊണ്ടു. എന്നാല്‍ ചെന്നിത്തലയുടെ അടുപ്പക്കാരായ ചില പോലീസ് ഉദ്യോഗസ്ഥരാണ് അദ്ദേഹവും ഇന്റലിജന്‍സിന്റെ ശക്തമായ നിരീകിഷണത്തിലാണെന്നറിയിച്ചത്. സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചെന്നിത്തല ഉപയോഗിക്കുന്ന ഫോണുകളും പോകുന്ന യാത്രകളുമെല്ലാം അപ്പപ്പോള്‍ ഇന്റലിജന്‍സിന് നല്‍കിയിരുന്നു. അവരാകട്ടെ ചൂടോടെ ചെന്നിത്തലയുടെ ഫോണുകള്‍ ചോര്‍ത്തി.
ഫോണ്‍ ചേര്‍ത്തല്‍ സര്‍ക്കാരിന് തലവേദന അവുകയാണ്.
സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പോലും മറികടന്ന് രാഷ്‌ട്രീയക്കാരുടേയും സമുദായ നേതാക്കളുടേയും ഫോണുകളാണ് ഇപ്പോള്‍ കൂടുതലും ചോര്‍ത്തുന്നത്. അതേസമയം തീവ്രവാദസ്വഭാവമുള്ള ഒന്നിനും വ്യക്തമായ മുന്നറിയിപ്പ് നല്‍കാനും ഇന്റലിജന്‍സിനാവുന്നില്ല. സുകുമാരന്‍ നായരുടെ ഫോണും ചോര്‍ത്തിയെന്ന് ഇന്റലിജന്‍സിലെ ചിലരാണ് അദ്ദേഹത്തിന് വിവരം നല്‍കിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കളി ചില പോലീസ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തപ്പോള്‍ ആഭ്യന്തര മന്ത്രിയും നിസഹായനായി നില്‍ക്കുകയാണ്. അതുകൊണ്ടാണ് സുകുമാരന്‍ നായരുടെ അടുത്ത് അന്വേക്ഷണത്തിനായി ഐജി പദ്‌മകുമാറിനെത്തന്നെ അയച്ചത്.
https://www.facebook.com/Malayalivartha