ബുധനാഴ്‌ച നല്ല ദിവസം, എല്ലാകാര്യങ്ങളും ബുധനാഴ്‌ച പറയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ബാലകൃഷ്‌ണപിള്ള കത്ത് നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. എല്ലാകാര്യങ്ങളും ബുധനാഴ്‌ച പറയുമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്‌ണപിള്ള പാര്‍ട്ടിയുടെ ഏക എംഎല്‍എയും മകനുമായ കെ.ബി. ഗണേഷ്‌കുമാറിന് വേണ്ടി ഔദ്യോഗികമായി രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നുള്ള കത്തു നല്‍കിയിരുന്നു.
മന്ത്രിസ്ഥാനത്തിന് ഗണേഷിനു മുന്നില്‍ തടസങ്ങളൊന്നുമില്ല. കേസൊന്നും തന്നെ നിലവിലില്ല. മന്ത്രിയാകുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് യുഡിഎഫിനെ ചുമതലപ്പെടുത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പിള്ള കത്ത് നല്‍കിയത്. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha