വിഴിഞ്ഞം തുറമുഖ പദ്ധതി: റീ ടെണ്ടര്‍ വിളിക്കും
വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിക്കായി വീണ്ടും ടെണ്ടര്‍ നടത്തും. ഫെബ്രുവരി തന്നെ റീ ടെണ്ടര്‍ വിളിക്കുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് റീ ടെണ്ടര്‍ സംബന്ധിച്ച് തീരുമാനമായത്. ടെണ്ടറിനു മുമ്പ് കമ്പനികളുമായി മുഖ്യമന്ത്രി ആശയവിനമയം നടത്തും. കമ്പനികളുടെ ആശങ്കകള്‍ നിയമപരമായും സുതാര്യമായും പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha