ആശുപത്രി ക്യാന്റീന്‍ ഭക്ഷണം: ഭക്ഷണത്തില്‍ അഴുകിയ ചെവിപ്പാമ്പ്

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 18-ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ജൈനമ്മയ്ക്കായി, ഭര്‍ത്താവ് അര്‍ത്തുങ്കല്‍ കുടിയാശേരി വീട്ടില്‍ ഔസേപ്പ് ഇന്നലെ രാവിലെ 6.30-ന് ക്യാന്റിനില്‍ നിന്ന് അപ്പവും മുട്ടക്കറിയും പൊതിഞ്ഞു വാങ്ങിയിരുന്നു. എന്നാല്‍ കഴിക്കാനായി പൊതി തുറന്നപ്പോള്‍ വാങ്ങിയ ഭക്ഷണത്തില്‍ നാലിഞ്ചോളം നീളമുള്ള അഴുകിയ ചെവിപ്പാമ്പിനെ കണ്ടെത്തി. വെന്തഴുകിയ നിലയിലായിരുന്നു ചെവിപ്പാമ്പ്.
തുടര്‍ന്ന് പരാതിയോടൊപ്പം ഭക്ഷണപ്പൊതി സൂപ്രണ്ടിന്റെ ഓഫീസില്‍ കൈമാറി. വൃത്തിഹീനമായ നിലയിലാണ് ക്യാന്റീന്റെ പ്രവര്‍ത്തനം നടത്തിവരുന്നതെന്ന ആരോപണം മുമ്പും ഉയര്‍ന്നിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചിരുന്നു.
കൂടാതെ ഇതിന് മുമ്പ് രോഗിക്ക് കഴിക്കാന്‍ വാങ്ങിയ ഗ്രീന്‍പീസില്‍ പാറ്റയുടെ കാല്‍ കണ്ടെത്തിയതായി പരാതി ഉയര്‍ന്നിട്ടുള്ളതാണ്. സുരക്ഷാ ജീവനക്കാരന്‍ വാങ്ങിയ ഉഴുന്നുവടയില്‍ നൂല്‍ കമ്പിയും പരിപ്പ് വടയില്‍ മുള്ളാണിയും കണ്ടെത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കാലാവധി തീര്‍ന്നെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുകയാണ്. ക്യാന്റീന്‍ പരിസരത്ത് മലിനജലം കെട്ടിക്കിടന്ന് വൃത്തിഹീനമായതിനെത്തുടര്‍ന്ന് പതവണ ആരോഗ്യ വകുപ്പ് ക്യാന്റീന്റെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചിട്ടുള്ളതാണ്.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ആരോപണം നിലനില്‍ക്കെയാണ് അധികൃതര്‍ കരാറുകാരന് ഒത്താശ നല്‍കിയിരിക്കുന്നത്.
പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha