ഡോ.ഷാനവാസ് സൈബര്‍ ലോകത്ത് അനശ്വരന്‍
പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. ഷാനവാസ് ഇനി സൈബര്‍ ലോകത്ത് അനശ്വരനായി തുടരും. ഷാനവാസ് മരിച്ചിട്ടും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പ്രഫൈല്‍ നിലനിര്‍ത്തണമെന്ന ആവശ്യം ഫെയ്സ്ബുക്ക് അധികൃതര്‍ അംഗീകരിച്ചതോടെയാണിത്.
ഫെയ്സ്ബുക്ക് യൂസര്‍ മരിച്ചിട്ടും അവരുടെ ഓര്‍മക്കായി കേരളത്തില്‍ നിലനിര്‍ത്തുന്ന ആദ്യ ഫെയ്സ്ബുക്ക് അക്കൗണ്ടാണിതെന്ന് ഡോ. ഷാനവാസിന്റെ സുഹൃത്തുക്കളും ആരാധകരും പറയുന്നു. ഷാനവാസിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നിലനിറുത്താനായി അദ്ദേഹത്തിന്റെ സുഹൃത്തും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വയനാട് കാട്ടിക്കുളം സ്വദേശി അഡ്വ. ശ്രീജിത്ത് പെരുമന നടത്തിയ പ്രയത്നങ്ങള്‍ക്കാണ് ഫെയ്സ്ബുക്ക് അധികൃതര്‍ പച്ചക്കൊടി കാട്ടിയത്.
ഇനി മുതല്‍ ഡോ. ഷാനവാസിന്റെ അക്കൗണ്ട് മെമ്മോറിയല്‍ അക്കൗണ്ട് ആണെന്നതിനു സൂചനയായി ടൈംലൈനില്‍ അദ്ദേഹത്തിന്റെ പേരിനു മുകളില്‍ \'റിമംബറിങ്\' എന്ന് ടാഗ് ചെയ്തിട്ടുണ്ട്. ഇനി മുതല്‍ മറ്റാര്‍ക്കും ഈ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുവാനോ ഉപയോഗിക്കുവാനോ സാധിക്കുകയില്ല. അതേസമയം, പ്രഫൈലിലെ ചില സംവിധാനങ്ങളുപയോഗിച്ച് സുഹൃത്തുക്കള്‍ക്കും മറ്റാളുകള്‍ക്കും അദ്ദേഹം ലൈവായി ഉണ്ടാവുകയും ചെയ്യും.
ഫെബ്രുവരി പതിനാലിനാണ് ഡോ ഷാനവാസ് ഹൃദയാഘാതം മൂലം മരിച്ചത്. ആദിവാസികളുടെ ഇടയില്‍ ആദുര സേവനത്തിലൂടെയാണ് ഷാനവാസ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അധികാരികളുടെ മാനസിക പീഡനം മൂലം വിഷമത്തിലായിരുന്നു ഈ യുവ ഡോക്ടര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha