ചൊവാഴ്ച്ചയും മുടി വെട്ടാം, പകരം ഞായറാഴ്ച്ച ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഡ്രൈ ഡേ
നിങ്ങള്‍ക്ക് മുടി വെട്ടണമെങ്കില് ബാര്‍ബര്‍ ഷോപ്പുകള്‍ ഇനി ചൊവ്വാഴ്ച്ചയും തുറന്ന് പ്രവര്‍ത്തിക്കും. പകരം ഞായറാഴ്ച്ച അവധിയാകുമെന്ന് മാത്രം. സംസ്ഥാനത്തെ ബാര്‍ബര്‍ഷോപ്പുകള്‍ മേയ് മുതലാണ് എല്ലാ ചൊവ്വാഴ്ചയും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം ആയിരിക്കുന്നത്. ഏപ്രില്‍ 21 മുതല്‍ 23 വരെ കാഞ്ഞങ്ങാട്ട് നടക്കുന്ന ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ ഈ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. അസോസിയേഷനില്‍ അംഗത്വമുള്ള അരലക്ഷത്തോളം കടകളില്‍ ഈ പുതിയ തീരുമാനം നടപ്പാക്കുമെന്നു ഭാരവാഹികള്‍ പറയുന്നു.
വര്‍ഷങ്ങളായി ബാര്‍ബര്‍ ഷോപ്പുകള്‍ക്കു ചൊവ്വാഴ്ച്ചയാണ് അവധി നല്‍കിയിരുന്നത്. ഞായറാഴ്ച്ചകളില്‍ കട തുറന്നാലും പ്രതീക്ഷിക്കുന്ന രീതിയിലുള്ള വരുമാനം കടയുടമകള്‍ക്ക് കിട്ടുന്നില്ല എന്നതാണ് ഈ തീരുമാനമെടുക്കാന്‍ കാരണമായതെന്നാണ് സൂചന. ബാര്‍ബര്‍ ഷോപ്പ് ഉടമകളും വനിതാ ബ്യൂട്ടീഷന്സും ചേര്‍ന്ന് ഒറ്റ അസോസിയേഷനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ ധാരാളം വനിതകള്‍ സംഘടനയില്‍ അംഗത്വമുള്ളവരായി. ബാര്‍ബര്‍ ഷോപ്പുകള്‍ ഞായറാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നാണ് ഓഫീസ് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha