ദിലീപിന്റെ സൈക്കിളിന് സുരാജിന്റെ ശബ്ദം
ദിലീപിന്റെ സൈക്കിളിന് സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദം. ഇവന് മര്യാദ രാമന് എന്ന ചിത്രത്തില്‍ ദിലീപിന്റെ കൂടെയുള്ള സൈക്കിളിന്റെ ശബ്ദമാണ് സുരാജ് നല്‍കുന്നത്. ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമാണ് സൈക്കിള്‍. ദിലീപിന്റെ അച്ഛന് നല്കിയ സൈക്കിളുമായാണ് അദ്ദേഹം ഒരു ഗ്രാമത്തില്‍ വരുന്നത്. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ സൈക്കിള്‍ ഒരു സന്നദ്ധ സംഘടനയ്ക്ക് നല്‍കേണ്ടിവരുന്നു. കഥയുടെ ഒരുപ്രത്യേക ഘട്ടത്തില്‍ സൈക്കിള്‍ ദിലീപിന് തിരികെ ലഭിക്കുന്നു. സൈക്കിളിലുള്ള സഞ്ചാരവും മറ്റുമുണ്ട്. അതിന്റെ ശബ്ദമാണ് സുരാജ് നല്‍കുന്നത്.
ദിലീപിന്റെ രാമു എന്ന കഥാപാത്രവും സൈക്കിളും തമ്മിലുള്ള സംഭാഷണം ചിത്രത്തിലുണ്ട്. തിരുവനന്തപുരം ഭാഷയാണ് സൈക്കിളിന് ഉപയോഗിച്ചിരിക്കുന്നത്. അതിനാലാണ് സുരാജിനെ കൊണ്ട് ഡബ്ബ് ചെയ്യിച്ചത്. മനുഷ്യന് അവന്റെ വാഹനങ്ങളുമായി പ്രത്യേക അടുപ്പമുണ്ട്. അത്തിരത്തിലുള്ള ഒരു അടുപ്പത്തിന്റെ കഥകൂടിയാണ് ഇവന് മര്യാദരാമന്. ചില വാഹനങ്ങള്‍ ഭാഗ്യവും കൊണ്ടുവരും. അങ്ങനെ ഭാഗ്യം കൊണ്ടുവരുന്നൊരു സൈക്കിളാണ് ദിലീപിനുള്ളത്.
ദിലീപിന്റെ ചന്ദ്രേട്ടന് എവിടെയാണ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സുരാജിനോട് ഡബ്ബ് ചെയ്യാമോ എന്ന് ചോദിച്ചത്. ഉടന്‍ തന്നെ ദിലീപിന് സുരാജ് വാക്ക് കൊടുത്തു. ചന്ദ്രേട്ടനില്‍ ഇളയത് എന്ന 55കാരന് ജ്യോതിഷന്റെ വേഷമാണ് സുരാജിന്. സീരിയസായ കഥാപാത്രം. എന്നാല്‍ നര്‍മവും കുറവല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha