കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് പ്രായം ഉയര്‍ത്താന്‍ ശിപാര്‍ശ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇരുട്ടടി നല്കി കെ.എസ്.ആര്.ടി.സി. കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് പ്രായം 56ല്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്ന് സര്‍ക്കാരിന് ശിപാര്‍ശ. കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ബോര്‍ഡാണ് ഇതു സംബന്ധിച്ച് ശിപാര്‍ശ നല്‍കിയത്. ഡ്രൈവര്‍, കണ്ടക്ടര്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് നിലവിലിരിക്കേയാണ് രണ്ടു വര്‍ഷത്തേക്ക് നിയമനം പൂര്‍ണ്ണമായും തടയുന്ന വിധത്തില്‍ ബോര്‍ഡിന്റെ ശിപാര്‍ശ. ഡ്രൈവര്‍ തസ്തികയില്‍ 14,000 പേരുടെയും കണ്ടക്ടര്‍ തസ്തികയില്‍ 7,000 പേരുടെയും പട്ടിക നിലവിലുണ്ട്.
പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതു വഴി രണ്ടു വര്‍ഷത്തേക്ക് വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കേണ്ട എന്ന നേട്ടം മാത്രമാണ് സര്‍ക്കാരിനുള്ളത്. നിലവിലെ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ പകുതിയോളം മാത്രം പുതുതായി സര്‍വീസില്‍ എത്തുന്ന ജീവനക്കാര്‍ക്ക് നല്കിയാല് മതിയെന്നതിനാല്‍ ഇതുവഴിയുള്ള സാമ്പത്തിക ബാധ്യത ഏറെയാണ്. അതേസമയം, കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരിക്കേ വരും നാളുകളില്‍ ഇതു വര്‍ധിക്കുമെന്ന സൂചനയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha