കൊച്ചിയിലെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡു നടത്തി. ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണു രാവിലെ 11 ഓടെ തലസ്ഥാനത്തു നിന്നുമെത്തി റെയ്ഡു നടത്തിയത്.
ധനമന്ത്രി കെ.എം.മാണിക്കു കോഴയായി നല്കാന് ബാര്‍ അസോസിയേഷനില്‍ നിന്നും പണം പിരിച്ചുവെന്ന ബിജു രമേശിന്റെ ആരോപണങ്ങള്‍ക്കു തെളിവു തേടിയാണ് ഓഫീസിലെത്തി സംഘം രേഖകള്‍ പരിശോധിച്ചത്. എന്നാല്‍ മാണിക്കു കൊടുക്കാന്‍ പണം പിരിച്ചിട്ടില്ലെന്നായിരുന്നു ബിജു രമേശ് ഒഴികയുള്ളവരുടെ മൊഴി. ഓഫീസിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനും വിജിലന്‍സ് സംഘം തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha