അദാനി ഗ്രൂപ്പ് പിന്മാറാന് കാരണം കബോട്ടാഷ് നിയമത്തിലെ അവ്യക്തതയെന്ന് ഉമ്മന്‍ചാണ്ടി
വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറാന് കാരണം കബോട്ടാഷ് നിയമത്തിലെ അവ്യക്തതയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കന്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. കബോട്ടാഷ് നിയമത്തിലെ അവ്യക്തത അവര്‍ ശ്രദ്ധയില്‍ പെടുത്തിയതായും ഇക്കാര്യം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടെണ്ടറില്‍ നിന്ന് പിന്മാറിയ മറ്റ് രണ്ട് കന്പനികളുമായി പിന്നീട് ചര്‍ച്ച നടത്തും. കബോട്ടാഷ് നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha