മറ്റൊരാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കേസില്‍ നിസാമിനെ കോടതി റിമാന്‍ഡു ചെയ്തു
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാം മറ്റൊരാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാക്കി. സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുന്നതിനു രണ്ടാഴ്ച മുന്‍പു ചേറൂര് സ്വദേശി ചിറ്റിലപ്പിള്ളി ബിയോണ് ജോസിനെയാണു കൊല്ലുമെന്നു ഭീഷണി മുഴക്കിയത്. നിസാം സുഹൃത്തായ ബിയോണിന് 2013ല്‍ ഒരു ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. ഈ തുക തിരിച്ചുകൊടുത്തിട്ടും കൂടുതല്‍ തുക ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതിയില്‍ പറയുന്നത്. ജനുവരി എട്ടിനും ഒന്‍പതിനും ഫോണില്‍ വിളിച്ച് പണം തന്നില്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയെന്നാണു കേസ്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് ജനുവരി 16ന് കേസെടുത്തിരുന്നു. എസ്ഐ കെ.സുരേഷ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നു മജിസ്ട്രേറ്റ് വാറന്റ് അയയ്ക്കുകയും വിയ്യൂര്‍ ജയിലില്‍ നിന്ന് നിസാമിനെ കൊണ്ടുവരികയുമായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയും 15 ദിവസത്തേക്ക് ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ജയിലില്‍ത്തന്നെയാണ് നിസാം. അതിനാല്‍ റിമാന്‍ഡ് ചെയ്ത നടപടിക്കു കാര്യമായ പ്രസക്തിയില്ലെങ്കിലും ജാമ്യമെടുത്തശേഷം ഈ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha