പുതിയ വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്, വോട്ടര്‍മാര്‍ക്ക് ഇനി മുതല്‍ സ്മാര്‍ട്ട് കാര്‍ഡ്
പുതിയ വോട്ടര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി. നിങ്ങള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് കഴിഞ്ഞവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് കൈയില്‍ കിട്ടും. കഴിഞ്ഞ ജനുവരി ഒന്നിനു പതിനെട്ടു വയസ്സു തികയുകയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തവര്‍ക്കാണു പുതിയ കാര്‍ഡ് ലഭിക്കുക. അപേക്ഷിച്ചവര്‍ക്ക് മാത്രമല്ല പഴയ കാര്‍ഡ് പുതുക്കാന്‍ അപേക്ഷിച്ചവര്‍ക്കും സ്മാര്‍ട് കാര്‍ഡ് ലഭ്യമാവും. പോളിവിനൈല്‍ ക്ലോറൈഡ് (പ്ലാസ്റ്റിക്) നിര്‍മിതമാണു കളര്‍ ഫോട്ടോ പതിച്ച പുതിയ തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ്. കാര്‍ഡില്‍ വോട്ടര്‍മാരുടെ പേരും മറ്റു വിവരങ്ങളും നിലവിലേതുപോലെ ഇംഗ്ലിഷിലും മാതൃഭാഷയിലും രേഖപ്പെടുത്തും.
ബാര്‍കോഡ് ആയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. വോട്ടിങ് കേന്ദ്രങ്ങളില്‍ ഭാവിയില്‍ ബാര്‍കോഡ് സ്കാനര്‍ ഉപയോഗിച്ചു വോട്ടര്‍മാരെ തിരിച്ചറിയാന്‍ ഇതു സഹായിക്കും. പുതിയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിക്കാനോ കീറി നശിപ്പിക്കാനോ കഴിയില്ല എന്ന പ്രത്യേകതയും ഇതിനുണ്ട്. പഴയ തിരിച്ചറിയല്‍ കാര്‍ഡില്‍ നിങ്ങളുടെ മുഖം നിങ്ങള്‍ക്ക് തന്നെ കണ്ടാല്‍ മനസിലാകില്ലായിരിക്കും. എന്നാല്‍ ഈ പുതിയ സ്മാര്‍ട്ട് കാര്‍ഡില്‍ ഓരോ വോട്ടര്‍മാരുടെയും ഫോട്ടോ വ്യക്തമായിരിക്കും. പുതിയ കാര്‍ഡില്‍ ഉന്നതനിലവാരമുള്ള കളര്‍ ഫോട്ടോയാണു പതിക്കുക എന്നതും പ്രത്യേകതയാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഹോളോഗ്രാം മുദ്രയും കാര്‍ഡിലുണ്ടാവും. ഏതായാലും പുതിയ വോട്ടര്‍മാര്‍ക്ക് ഇത് സന്തോഷവാര്‍ത്ത തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha