സീരിയല്‍ നടന് ശരത്കുമാര് ടിപ്പര്‍ ലോറിയിടിച്ചു മരിച്ചു
മലയാള സീരിയല്‍ നടന് ശരത്കുമാര് വാഹനാപകടത്തില്‍ മരിച്ചു. ഇരുപത്തി മൂന്ന് വയസായിരുന്നു. കൊല്ലം പാരിപ്പള്ളിക്കു സമീപം മൈലക്കാട്ട് ശരത് സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നു രാവിലെ ഏഴുമണിക്ക് കൊട്ടിയം മൈലക്കാട് വച്ചായിരുന്നു അപകടമുണ്ടായത്. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിക്കടിയിലാകുകയായിരുന്നു. രാവിലെ ആറുമണിക്ക് സീരിയല്‍ ഷൂട്ടിങ്ങിനായി കൊല്ലത്തേയ്ക്കു പോവുകയായിരുന്നു.
ടിപ്പര്‍ ഡ്രൈവറാണ് ശരത്തിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുള്ള വഴി മധ്യേയാണ് മരിച്ചത്. രാജസേനന്റെ കൃഷ്ണ കൃപാ സാഗരമായിരുന്നു ആദ്യ സീരിയല്‍. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് ,ചന്ദനമഴ, സരയൂത് തുടങ്ങിയവയാണ് പ്രധാന സീരിയലുകള്‍. പാരിപ്പള്ളി കിഴക്കനേലയില്‍ ശശി മന്ദിരത്തില്‍ ശശികുമാര്‍ തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ് അനുജന്: ശ്രീകുമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha