സോളാര്‍ക്കേസ്, ബ്ലാക്ക്മെയിലിംഗ് വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
സോളാര്‍ക്കേസില്‍ തന്നോട് ബ്ലാക്ക്മെയിലിംഗ് വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബ്ളാക്ക് മെയിലിംഗിന് കീഴടങ്ങുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ സഹായിക്കാത്തതുകൊണ്ടാണ് മണിലാല്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നത്. ബ്ളാക്ക് മെയ്ലിംഗ് നടത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഫോണ്‍ സംഭാഷണം റെക്കാഡ് ചെയ്തത്.
സോളാര്‍ കേസിലെ പ്രതിയും ടീം സോളാറിന്റെ സാങ്കേതിക ഉപദേശകനുമായിരുന്ന മണിലാലിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് റിജേഷ് തന്നെ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha