ഗണേഷിനെക്കാള്‍ നല്ലത് കായംകുളം കൊച്ചുണ്ണിയെന്ന് പി.സി. ജോര്‍ജ്, പ്രിയദര്‍ശനെ അടിച്ചു പുറത്താക്കണം
ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നന്നതിനെക്കാള്‍ നല്ലതാണ് കായംകുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കാമെന്ന് മുഖ്യമന്ത്രി ആരോടും പറഞ്ഞിട്ടില്ല. ഗണേഷിനെതിരായി കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ സന്മനസ് കൊണ്ടാണ്. മുന്നോക്ക വികസന ചെയര്‍മാന്‍ സ്ഥാനം ബ്രാഹ്മണര്‍ ഏറ്റെടുക്കണം. ബാലകൃഷ്‌ണപിള്ള ആ സ്ഥാനം ഏറ്റെടുക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദര്‍ശന്‍ തറ സിനിമാക്കാരനാണ്. ചലച്ചിത്ര വികസന കേര്‍പ്പറേഷന്‍ നാഥനില്ലാ കളരിയാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയെ അപമാനിക്കാനാണ്. പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും അടിച്ചു പുറത്താക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha