യുകെജി വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ അധ്യാപിക മുളക് തേച്ചു: അധ്യാപികയ്ക്കെതിരെ പോലീസ് കേസേടുത്തു
യുകെജി വിദ്യാര്‍ഥിയുടെ കണ്ണില്‍ രണ്ട് അധ്യാപികമാര്‍ ചേര്‍ന്നു പച്ചമുളക് തേച്ചതായി പരാതി. ഒരു അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍, കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് തൊട്ടാപ്പില്‍ റമളാന്‍ ഷുഹൈബിന്റെ മകന് ആബിദിന്റെ (ആറ്) കണ്ണിലാണ് അധ്യാപികമാര്‍ പച്ചമുളക് പ്രയോഗം നടത്തിയത്. കടപ്പുറം തൊട്ടാപ്പ് ബദര്‍പള്ളിക്കു കിഴക്ക് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് മോഡല്‍ ഇംഗ്ലിഷ് സ്കൂളിലാണു സംഭവം.
ആബിദ് സഹപാഠിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ ഓഫീസ് മുറിയിലേക്കു വിളിച്ചുവരുത്തി ഒരു അധ്യാപിക ബലമായി പിടിച്ചുവയ്ക്കുകയും മറ്റൊരു അധ്യാപിക ഇരുകണ്ണിലും മുളക് തേയ്ക്കുകയുമായിരുന്നെന്നാണു പരാതി. സ്കൂള്‍ തോട്ടത്തില്‍നിന്നു മുളക് പൊട്ടിച്ചെടുത്താണ് അധ്യാപിക തേച്ചതെന്നു പറയുന്നു. മുളകെഴുതിയതിനെത്തുടര്ന്നു കണ്ണ് പലവട്ടം കുട്ടി കഴുകിയെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടു.
സ്കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി കൂടുതല്‍ അസ്വസ്ഥത കാണിക്കുകയും സ്കൂളില്‍ പോകില്ലെന്നു വാശിപിടിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണു മുളകു തേച്ചവിവരം പറഞ്ഞത്. തൃശൂരില്‍നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിലും പരാതി നല്കിയതിനെത്തുടര്ന്നാണു സിനി എന്ന അധ്യാപികയ്ക്കെതിരെ കേസെടുത്തു. മുളകു കാണിച്ചു കുട്ടിയെ ഭയപ്പെടുത്തുക മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളുവെന്നു സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha