ബൈക്ക് വാങ്ങിക്കൊടുത്തില്ല; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
ബൈക്ക് വാങ്ങി നല്കാതിരുന്നതില് മനംനൊന്ത് ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കാസര്‍കോട് ബേള ബേരിഗയിലെ രാജവാരിജ ദമ്പതികളുടെ മകനും പെര്‍ഡാല നീര്ച്ചാല് എം.എസ്.സി.എച്ച് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുമായ പ്രദീപ് (14) നെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബൈക്ക് വാങ്ങി നല്‍കണമെന്ന ആവശ്യം പിതാവ് നിരസിച്ചതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. ബുധനാഴ്ച രാത്രി ടി.വി കണ്ടുകൊണ്ടിരിക്കേ കുളിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് എഴുന്നേറ്റുപോയ പ്രദീപ് ഏറെനേരം കഴിഞ്ഞിട്ടും കുളിമുറിയില്‍ നിന്നും പുറത്തിറങ്ങിയില്ല. സഹോദരി വൈഷ്ണവി വാതിലില്‍ മുട്ടി വിളിച്ചുവെങ്കിലും പ്രദീപിന്റെ അനക്കമൊന്നും കേട്ടില്ല. തുടര്‍ന്ന് സഹോദരിയുടെ നിലവിളികേട്ടെത്തിയ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha