സോളാര്‍: കോടിയേരി തെളിവ് നല്കി
സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മിഷന് മുമ്പാകെ സി.പി.എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനും സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി.ദിവാകരനും തെളിവു നല്കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ കോടിയേരി കമ്മിഷന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
രാവിലെ 11 മണിയോടെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് കോടിയേരി തെളിവ് കൈമാറിയത്. ഉച്ചയ്ക്കാണ് ദിവാകരന് എത്തിയത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നാളെ മൊഴി നല്‍കും. എം.എല്‍.എമാരായ തോമസ് ഐസക്, രാജു എബ്രഹാം, പി. ശ്രീരാമകൃഷ്ണന്, വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha