സിപിഐ സംസ്ഥാന സമ്മേളനത്തിനു കൊടിയുയര്‍ന്നു
സിപിഐ സംസ്ഥാന സമ്മേളനത്തിനു കോട്ടയത്ത് കൊടിയുയര്‍ന്നു. മുതിര്‍ന്ന നേതാവ് സി.എ. കുര്യനാണു തിരുനക്കര മൈതാനത്തു പതാക ഉയര്‍ത്തിയത്. മാര്‍ച്ചു രണ്ടു വരെയാണു സമ്മേളനം. വിവിധ ജില്ലകളില്‍നിന്നുള്ള ജാഥകള്‍ വൈകുന്നേരം അഞ്ചിന് തിരുനക്കരയില്‍ സംഗമിച്ചു. വൈകുന്നേരം സാംസ്കാരിക സമ്മേളനം ഡോ. പുതുശേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
27 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബാര്‍ കോഴ വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിനെതിരേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha