ഹെല്‍മറ്റില്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
ഇരുചക്ര വാഹന ഉടമകള്‍ അപകട സമയത്ത് ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഇന്‍ഷ്വറന്‍സിന് അപേക്ഷിക്കാനോ തുക ലഭിക്കാനോ ഉള്ള സാദ്ധ്യത ഇല്ലാതാകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്. ശ്രീലേഖ അറിയിച്ചു. കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തില്‍ ഇത്തരം നിയമഭേദഗതി ഉടനുണ്ടാകും. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാളിന്റെ അനാസ്ഥയായി കണക്കാക്കാമെന്ന് ഭേദഗതി വിഭാവനം ചെയ്യുന്നു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 140 മുതല്‍ 146 വരെ വകുപ്പുകളിലാണ് ഭേദഗതി, കോടതികളിലൂടെയും മോട്ടോര്‍ അപകടട്രൈബ്യൂണലിന്റെയും വിധികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha