ഇടതു പക്ഷത്തിന്റെ ദൗര്‍ബല്യമാണ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നത്: പന്ന്യന്‍ രവീന്ദ്രന്
ഇടതു പക്ഷത്തിന്റെ ദൗര്‍ബല്യത്തിലാണ് യുഡിഎഫ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നതെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഇനി ഇത് നടക്കില്ല. ജനങ്ങളോടു ബാധ്യതയുള്ളവരാണ് ഇടതുകക്ഷികള്‍. പ്രതിപക്ഷത്തിരിക്കുന്ന ഇടതുകക്ഷികള്‍ ആ ബാധ്യത നിര്‍വഹിക്കും. തെറ്റ് തിരുത്തും. ആറിനു ചേരുന്ന ഇടതു യോഗം കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തു തെളിയിക്കുന്ന മഹാപ്രസ്ഥാനത്തിനു രൂപം കൊടുക്കും. ബജറ്റ് വിലപേശി കച്ചവടം നടത്തി പണമുണ്ടാക്കിയ കെ.എം. മാണിക്കെതിരെ ശക്തമായ സമരം തീരുമാനിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.
എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിലെ വിമര്‍ശനങ്ങളെ ശത്രുതാപരമായി കാണുന്നില്ലെന്ന് പന്ന്യന്‍ വ്യക്തമാക്കി. പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള മല്‍സരത്തിനു നേതൃത്വം എതിരല്ല. പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം പ്രതിനിധികള്‍ക്കാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha