സ്പീക്കര്‍ ജി കാര്ത്തികേയന് ഗുരുതരാവസ്ഥയില്‍, മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെസി ജോസഫും ബാംഗ്ലൂരില്‍, മുഖ്യമന്ത്രി ഇന്ന് എത്തും
കരളിലെ ക്യാന്‍സര്‍ വഷളായതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ എച്ച് സിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇക്കഴിഞ്ഞ 19 നാണ് അദ്ദേഹത്തിന്റെ നില മോശമായതിനെത്തുടര്‍ന്ന് എച്ച്.സി.ജിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി.ജോസഫ് എന്നിവര്‍ സ്പീക്കര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കാനായി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ എല്ലാം മാറ്റിവച്ചാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ആശുപത്രിയിലെത്തും.
എന്നാല്‍ സ്പീക്കറുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന സൂചന. ഐസിയുവില്‍ വെന്റിലേറ്ററിലാണ് അദ്ദേഹം. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികത്സ തേടിയത്. അവിടെ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ സ്പീക്കര്‍ക്ക് അസ്വസ്ഥത വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സക്കായി ബാംഗ്ലൂരിലേക്ക് മാറ്റിയത്. നേരത്തേ അമേരിക്കയിലെ മയോ കഌനിക്കിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് പൊതുരംഗത്ത് സജീവമായി വരികയായിരുന്നു.
ഇതിനിടെയാണ് സ്പീക്കര്‍ വീണ്ടും രോഗഗ്രസ്ഥനായത്. രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവില്‍ സഭയെ നിയന്ത്രിക്കാന്‍ കാര്ത്തിയേകന് എത്തിയിരുന്നില്ല. തുടര്‍ന്നങ്ങോട്ട് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനായിരുന്നു സഭ നിയന്ത്രിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha