ശ്രീശാന്തിനെ ജയിലില്‍ കൊല്ലാന്‍ ശ്രമിച്ചതായി മധു ബാലകൃഷ്ണന്
ഐ.പി.എല്‍ ഒത്തുകളിവിവാദത്തില്‍ പെട്ട് തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിനെ അവിടെവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന്. ജയിലിലെ ഒരു ഗുണ്ടയാണ് ആയുധം ഉപയോഗിച്ച് ശ്രീശാന്തിനെ കുത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു പ്രമുഖ മലയാളം ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീശാന്തിനെ വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ചകൂട്ടിയുണ്ടാക്കിയ ആയുധം ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഈ വിവരം ജയില്‍ അധികൃതരെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്ന് ശ്രീശാന്തിനെ സെല്‍ മാറ്റി. മറ്റ് നടപടി എന്തെങ്കിലും ഉണ്ടായോ എന്ന് അറിയില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്‍ കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച കോടതി ശ്രീശാന്തിനെതിരെ എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചിരുന്നു. കേസിലെ വിധി വരട്ടെ അതിന് ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാം എന്ന നിലപാടിലായിരുന്നു ശ്രീശാന്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha