നിസാമിനെ പോലീസ് വഴിവിട്ട് സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
ചന്ദ്രബോസ് കൊലക്കേസ് പ്രതിയായ മുഹമ്മദ് നിസാമിനെ പൊലീസ് വഴിവിട്ട് സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബെംഗളൂരുവില്‍ നടത്തിയ തെളിവെടുപ്പിനിടെ നിസാമിന് പൊലീസ് ഫോണ്‍ സൗകര്യം ഒരുക്കിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പൊലീസിനൊപ്പം നിന്ന് നിഷാം ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ചന്ദ്രബോസ് കൊലക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു പത്തനംതിട്ട എസ്പി ജേക്കബ് ജോബിനെ ഇന്നലെ ആഭ്യന്തരമന്ത്രി സസ്പെന്‍ഡ് ചെയ്തിരുന്നു. കേസ് ആദ്യം അന്വേഷിച്ചത് അപ്പോള്‍ തൃശൂര്‍ കമ്മിഷണര്‍ ആയിരുന്ന ജേക്കബ് ജോബ് ആയിരുന്നു. ഇയാളുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നിസാമിന പോലീസ് ബാംഗ്ലരിലേക്ക് തെളിവെടുപ്പിന് കൊണ്ട് പോയത്.
നിശാമിന്റെ ലഹരിമാഫിയാ ബന്ധവും അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചും അന്വേഷിക്കാനായിരുന്നു അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തിയത്. ഫെബ്രുവരി നാല് മുതല്‍ എട്ട് വരെയായിരുന്നു ബാംഗ്ലൂരിലെ തെളിവെടുപ്പ്. ബാംഗ്ലൂരില്‍ നിസാമിന് എല്ലാവിധ സുഖസൗകര്യങ്ങളും പൊലീസ് ഒരുക്കിക്കൊടുത്തിരുന്നു എന്നു വ്യകതമാക്കുന്നതാണ് പുതിയ തെളിവുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha